കാസർകോട്: കാസർകോട് പൊലീസ് സബ് ഇൻസ്പെക്ടറുടെ ചെവി കടിച്ചുമുറിച്ചു. കാസര്‍കോട് സ്റ്റേഷനിലെ എസ്ഐ വിഷുണുപ്രസാദിന്റെ വലത് ചെവിയാണ് മധൂര്‍ സ്വദേശി സ്റ്റാനി റോഡിഗ്രസ് കടിച്ച് മുറിച്ചത്. സ്റ്റാനിയുടെ ബൈക്ക് അപകടത്തില്‍പ്പെട്ട സംഭവം അന്വേഷിക്കാൻ എത്തിയതായിരുന്നു എസ്ഐയും സംഘവും.
ഇവിടെ വച്ച് അന്വേഷിക്കാനെത്തിയ പൊലീസിനെ കൈയേറ്റം ചെയ്തു. തുടർന്ന് പ്രതിയെ സ്റ്റേഷനിലേക്ക് കൊണ്ടുവരും വഴി ജീപ്പില്‍ വച്ചാണ് ആക്രമിച്ചത്.