തേഞ്ഞിപ്പലം : ഉത്തമ കുടുംബസൃഷ്ടിക്ക് മതബോധമുള്ള കുടുംബിനികൾ അനിവാര്യമാണെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ ജനറൽസെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാർ. ചേളാരിയിൽ സമസ്ത കേരള ഇസ്ലാം മത വിദ്യഭ്യാസ ബോർഡിൻ്റെ അംഗീകാരത്തോടെ നടത്തുന്ന നടന്ന ഫാളില- ഫളീല സ്ഥാപന മാനേജ്മെന്റ് മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൗൺസിൽ ഓഫ് സമസ്ത വിമൻസ് കോളേജസ് ചെയർമാൻ എം.ടി. അബ്ദുല്ല മുസ്ലിയാർ അധ്യക്ഷനായി. അടുത്ത അധ്യയനവർഷത്തേക്കുള്ള അക്കാദമിക് കലണ്ടർ എം.ടി. അബ്ദുല്ല മുസ്ലിയാർ മുൻ ആർ.ടി.ഒ മുസ്തഫയ്ക്ക് നൽകി പ്രകാശനംചെയ്തു.