തേഞ്ഞിപ്പലം: മോഷണക്കേസ് അന്വേഷിക്കാനെത്തിയ പോലീസ് നായയുടെ തലയിൽ തേങ്ങ ‘വീണു’. തറയിൽവീണ തേങ്ങ തെറിച്ച് തലയിൽതട്ടിയതോടെ നായ പേടിച്ചുവിരണ്ടു. എങ്കിലും കാര്യമായ പരിക്കില്ലാതെ നായ രക്ഷപ്പെടുകയും ചെയ്തു.റോഡില്‍ വീണ തേങ്ങ തെറിച്ച് നായയുടെ തലയില്‍ തട്ടുകയായിരുന്നു. ചാര്‍ലി എന്ന നായയ്ക്കാണ് അപകടം സംഭവിച്ചത്. വ്യാഴാഴ്ച്ചയാണ് അപകടം നടന്നത്.
എളമ്പുലാശ്ശേരി സ്കൂളിന് സമീപത്തുള്ള അടച്ചിട്ട വീട്ടില്‍ നടന്ന മോഷണം അന്വേഷിക്കാനാണ് പൊലീസ് സംഘം നായയുമായി എത്തിയത്. മോഷ്ടാക്കള്‍ ഉപേക്ഷിച്ച വസ്തുക്കളില്‍ മണംപിടിച്ച് പോകുന്നതിനിടെയാണ് എളമ്പുലാശ്ശേരി കണ്ടാരിപ്പാടം റോഡില്‍വെച്ച് നായയുടെ തലയില്‍ തേങ്ങവീണത്.
എളമ്പുലാശ്ശേരി സ്കൂളിനു സമീപത്തുള്ള അടച്ചിട്ട വീട് തുറന്ന് ആഭരണം കവർന്ന കേസ് അന്വേഷിക്കാനാണ് ചാർലിയെന്ന നായയുമായി പോലീസ് എത്തിയത്. മോഷ്ടാക്കൾ ഉപേക്ഷിച്ച വസ്തുക്കളിൽ മണംപിടിച്ച് പോകുന്നതിനിടെയാണ് എളമ്പുലാശ്ശേരി -കണ്ടാരിപ്പാടം റോഡിൽവെച്ച് നായയുടെ ദേഹത്ത് തേങ്ങവീണത്. റോഡിൽവീണ തേങ്ങ തെറിച്ച് നായയുടെ തലയിൽ തട്ടുകയായിരുന്നു. നായയ്ക്ക് കാര്യമായ പരിക്കേറ്റില്ലെങ്കിലും തെളിവെടുപ്പിനുശേഷം പോലീസ് സംഘം നായയുമായി മടങ്ങി. നായ സുഖമായിരിക്കുന്നുവെന്ന് ഡോഗ് സ്ക്വാഡ് വ്യക്തമാക്കി.