തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ന്യുമോണിയ ബാധ പൂർണമായും ഭേദമായെന്ന് ഡോക്ടർമാർ. പനി ഇല്ല, ശ്വാസ തടസം ഇല്ല . കഴിഞ്ഞ 48 മണിക്കൂറിൽ ഓക്സിജൻ സപ്പോർട്ടും ആവശ്യമായി വന്നിട്ടില്ല. അദ്ദേഹം പത്രം വായിക്കുകയും ഡോക്ടർമാരോടും വീട്ടുകാരോടും സംസാരിക്കുകയും ചെയ്യുന്നുണ്ട്. ഉമ്മന്‍ചാണ്ടിയുടെയും കുടുംബത്തിന്റെയും താല്പര്യം അനുസരിച്ച് തുടര്‍ചികിത്സയ്ക്കായി അദ്ദേഹത്തെ മാറ്റുന്നതിന് തടസമില്ലെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു.
ന്യുമോണിയ ബാധ പൂര്‍ണമായി മാറിയ സാഹചര്യത്തില്‍ തുടര്‍ ചികിത്സയ്ക്കായി അദ്ദേഹത്തെ ഉടന്‍ ബെംഗളൂരുവിലേക്ക് മാറ്റിയേക്കും. ഉമ്മന്‍ചാണ്ടിക്ക് കഴിഞ്ഞ 48 മണിക്കൂറില്‍ ഓക്സിജന്‍ സപ്പോര്‍ട്ട് ആവശ്യമായി വന്നിട്ടില്ല. പനിയും ശ്വാസ തടസവും ഇല്ല. അദ്ദേഹം പത്രം വായിക്കുകയും ഡോക്ടര്‍മാരോടും വീട്ടുകാരോടും സംസാരിക്കുകയും ചെയ്യുന്നുണ്ട്.
ഇക്കഴിഞ്ഞ 6ാം തിയതിയാണ് മോശം ആരോഗ്യാവസ്ഥയെ തുടർന്ന് ഉമ്മൻചാണ്ടിയെ തിരുവനന്തപുരത്തെ നിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ന്യുമോണിയ ബാധ കണ്ടെത്തിയതിനെ തുടർന്ന് തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയ അദ്ദേഹത്തിന് ഓക്സിജൻ സപ്പോർട്ട് നൽകേണ്ടി വന്നിരുന്നു.