കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകള്‍ ഷാനെല്ലെ ഇറാനിയുടെ വിവാഹ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു. രാജസ്ഥാനിലെ ഖിംസാര്‍ ഫോര്‍ട്ടില്‍ വച്ചാണ് ഇന്നലെ ഷാനെല്ലെ വിവാഹിതയായത്. അര്ജുന് ഭല്ലെയാണ് വരന്. രാജസ്ഥാനിലെ ചടങ്ങില്‍ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമേ പങ്കെടുത്തുള്ളൂ
ചുവന്ന ലെഹങ്കയണിഞ്ഞ് വന്ന വധുവിന് മാച്ചായി അമ്മ സ്മൃതി ഇറാനിയും ചുവന്ന സാരിയാണ് ധരിച്ചത്. വിവാഹത്തിന് ശേഷമുള്ള ചടങ്ങുകള്‍ക്ക് ഇരുവരും ഗോള്‍ഡന്‍ നിറത്തിലുള്ള സാരികളാണ് ധരിച്ചത്.