ചെങ്ങളായി ഗ്രാമപഞ്ചായത്തിൽ വച്ച് നീരുറവയുമായി ആയി ബന്ധപ്പെട്ട പുതിയ സർക്കുലർ പ്രകാരം പഞ്ചായത്ത് തലത്തിൽ പ്രവർത്തനങ്ങൾ നടത്തുന്നതിനും തീരുമാനങ്ങൾ എടുക്കുന്നതിനും വേണ്ടി ചേർന്ന യോഗത്തിൽ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ ജനാർദ്ദനൻ സ്വാഗതം പറഞ്ഞു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി രജിത അധ്യക്ഷത വഹിച്ചു. ബഹുമാനപ്പെട്ട പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ മോഹനൻ ഉദ്ഘാടനം ചെയ്തു. ജോയിൻ്റ് ബി ഡി ഒ ശ്രീ ശശിധരൻ സർ പദ്ധതികളുടെ പ്രവർത്തനങ്ങളെ പറ്റി വിശദീകരിച്ചു. ജി ഒ ശ്രീ രഞ്ജിത്ത് സർ,ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ പ്രജോഷ്, വി ഇ ഒ ബിന്ദു കെ കെ, സി ഡി എസ് ചെയർപേഴ്സൺ ബിന്ദു , വാർഡ് മെമ്പർമാർ,എൻ ആർ ഇ ജി എ ജീവനക്കാർ, മാറ്റ് മാർ എന്നിവർ പങ്കെടുത്തു.