നെയ്യാറ്റിന്‍കര ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍. ശ്വാസകോശത്തിലെ അണുബാധ കുറഞ്ഞെന്നും ചികില്‍സയ്ക്ക് നേതൃത്വം നല്കുന്ന ഡോ. മഞ്ജു തമ്പി പറഞ്ഞു.ന്യുമോണിയ ബാധ മാറിയശേഷമാകും ഉമ്മൻചാണ്ടിയെ ബെംഗളൂരുവിലേക്ക് വിദഗ്ധ ചികിൽസക്കായി കൊണ്ടുപോകുക. നിലവിൽ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ചികിൽസയിലുള്ള ഉമ്മൻചാണ്ടിയെ മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം ആരോഗ്യമന്ത്രി വീണ ജോർജ് സന്ദർശിച്ചിരുന്നു.മെഡിക്കൽ ബോർഡ് രൂപീകരിച്ച് ചികിൽസ തുടരുമെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു