ബാലുശേരി: കോഴിക്കോട് ബാലുശേരി പാലോളിമുക്കില്‍ വെളിച്ചെണ്ണ കമ്പനിക്ക് തീ പിടിച്ചു. ഏകദേശം അരക്കോടി രൂപയുടെ നഷ്ടമുണ്ടായതാണ് നിഗമനം. തീ പിടിത്തത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.
രണ്ടര മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ അഗ്നിശമന സേനയും നാട്ടുകാരും ചേര്‍ന്നാണ് തീയണച്ചത്. ഉച്ചയ്ക്ക് രണ്ടരയോടെയാണ് തീപിടിത്തം ഉണ്ടായത്. പേരാമ്പ്ര, നരിക്കുനി എന്നിവിടങ്ങളിലെ അഗ്നിശമന യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീയണച്ചത്.