ഇന്ന് രാവിലെ 9.45ഓടെയാണ് സൗദിയിലെ ദമ്മാമിലേക്ക് പറന്ന എയര്‍ ഇന്ത്യയുടെ IX 385 വിമാനം തകരാറിനെ തുടര്‍ന്ന് അടിയന്തരമായി നിലത്തിറക്കിയത്. കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് പറക്കാന്‍ ശ്രമിക്കുന്നതിനിടെ വിമാനത്തിന്റെ പിന്‍ഭാഗം നിലത്തുരയുകയും ഹൈഡ്രോളിക് ഗിയറിന് തകരാര്‍ സംഭവിക്കുകയുമായിരുന്നു. തുടര്‍ന്ന് വിമാനം അടിയന്തരമായി തിരിച്ചിറക്കാന്‍ തീരുമാനിച്ചെങ്കിലും സാങ്കേതിക പ്രശ്ങ്ങള്‍ മൂലം തിരുവന്തപുരത്തേക്ക് ലാന്‍ഡിംഗ് മാറ്റി
ഇന്ത്യന്‍ സമയം ഉച്ചക്ക് 12:15 നാണ് വിമാനം തിരുവനതപുരം വിമാനത്താവളത്തില്‍ സുരക്ഷിതമായി ഇറക്കിയത്. മണിക്കൂറുകള്‍ നീണ്ട യാത്രക്കാരുടെ കാത്തിരിപ്പിനാണ് വിമാനം ദമ്മാമിലേക്ക് പുറപ്പെടുന്നതോടെ അവസാനമായത്. യാത്രക്കാരുടെ ആശങ്കയും ഭയവും ഇതോടെയൊഴിഞ്ഞു. 176 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തില്‍ ആകെയുണ്ടായിരുന്നത്.
വിമാനം അടിയന്തരമായി നിലത്തിറക്കിയെങ്കിലും ഇന്ധനമുള്ളതിനാല്‍ അപകടം ഒഴിവാക്കാനായി ആകാശത്ത് മണിക്കൂറുകളോളം വിമാനം വട്ടമിട്ടുപറന്നു.
ഇന്ധനം പരമാവധി കുറച്ച ശേഷം തിരുവനന്തപുരത്ത് സുരക്ഷിതമായി ലാന്‍ഡിംഗ് ചെയ്യിക്കാനുള്ള ശ്രമമാണ് പൂര്‍ത്തിയായത്. പൊലീസും ഫയര്‍ഫോഴ്സും അടക്കം സുരക്ഷാ സന്നാഹങ്ങളും സജ്ജീകരിച്ചിരുന്നു. തുടര്‍ന്ന് 12.15ഓടെ വിമാനം നിലത്തിറക്കി. തകരാര്‍ പരിഹരിച്ച അതേ വിമാനത്തില്‍ തന്നെയാണ് യാത്രക്കാരെ ദമ്മാമിലേക്ക് കൊണ്ടുപോകുന്നത്. പഴയ പൈലറ്റിന് പുതിയ പൈലറ്റും ജീവനക്കാരുമാണ് വിമാനത്തിലുള്ളത്.
ാജ്യത്ത് സുരക്ഷിതമായി വിമാനം നിലത്തിറക്കാനുള്ള വിമാനത്താവളങ്ങളുടെ പട്ടികയില്‍ തിരുവനന്തപുരം വിമാനത്താവളവുമുണ്ട്.
സാധാരണയായി യാത്രക്കാര്‍ ഇറങ്ങുന്നതിനും വിമാനത്തില്‍ കയറുന്നതിനും ഇടയിലാണ് വിമാനത്തില്‍ ഇന്ധനം നിറയ്ക്കുന്നത്. എന്തെങ്കിലും കുഴപ്പം സംഭവിച്ചാല്‍ അത്യാവശ്യം ജീവനക്കാര്‍ മാത്രമേ വിമാനത്തില്‍ ഉണ്ടാവാന്‍ പാടുള്ളൂ എന്നതിനാലാണിത്.
നിരവധി തവണ ആകാശത്ത് വട്ടമിട്ട് പറന്ന ശേഷമാണ് വിമാനം അടിയന്തര സാഹചര്യങ്ങളില്‍ ലാന്‍ഡ് ചെയ്യുന്നത്. വിമാനത്തിലെ ഇന്ധനം പരമാവധി കുറയ്ക്കാനും അപകടമൊഴിവാക്കാനും വേണ്ടിയാണ് ഈ സംവിധാനം. ഏതൊരു വിമാനത്തിനും അതിന്റേതായ മാക്സിമം ലാന്‍ഡിങ് വെയിറ്റുണ്ടാകും(MLW). ഇത് വിമാനം ടേക്ക് ഓഫ് ചെയ്യുമ്പോഴുള്ള ഭാരത്തേക്കാള്‍ കുറവായിരിക്കും.