തിരുവനന്തപുരം: ഗാര്‍ഹിക സൗജന്യ ഇന്റര്‍നെറ്റിനായി സംസ്ഥാന ബജറ്റില്‍ രണ്ട് കോടി വകയിരുത്തി. ഒരു നിയമസഭാ മണ്ഡലത്തില്‍ 500 കുടുംബങ്ങള്‍ എന്ന കണക്കില്‍ അര്‍ഹരായ 70,000 ബിപിഎല്‍ കുടുംബത്തിന് കെ ഫോണ്‍ പദ്ധതിയുടെ കീഴില്‍ സൗജന്യ ഗാര്‍ഹിക ഇന്റര്‍നെറ്റ് നല്‍കാനാണ് തീരുമാനം.
കേരളാ സ്പേസ് പാർക്ക്, കേ സ്പേസിന് 71.84 കോടി രൂപ വകയിരുത്തി. കേരളാ സ്റ്റാർട്ട് അപ്പ് മിഷന് 90.52 കോടി രൂപ വകയിരുത്തി. കൊച്ചി ടെക്നോളജി ഇന്നൊവേഷൻ സോണിന് 20 കോടി രൂപയും യുവജന സംരംഭക വികസന പരിപാചടികൾക്ക് 70.5 കോടി രൂപയും വകയിരുത്തി. ഫണ്ട് ഓഫ് ഫണ്ട്സിനായി 30 കോടി രൂപ അധികമായി വകയിരുത്തിയത് ഉൾപ്പെടെ കേരളാ സ്റ്റാർട്ട് അപ്പ് മിഷനാകെ 120.52 കോടി രൂപ അനുവദിച്ചു. വിവര സാങ്കേതിക മേഖലയിലെ പദ്ധതികള്‍ക്കായി 549 കോടി രൂപയാണ് ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം ടെക്നോപാര്‍ക്കിന് 22. 6 കോടി രൂപയും സൗര പദ്ധതിക്ക് 10 കോടി രൂപയും വകയിരുത്തി.