വീട്ടുവളപ്പിൽ നിന്ന് 10 അടി നീളമുള്ള രാജവെമ്പാലയെ പിടികൂടി. കോഴിക്കോട് താമരശേരി കൂരോട്ടുപാറ തെക്കേവീട്ടിൽ ജോൺ ഡാനിയേലിൻ്റെ പുരയിടത്തിൽ നിന്നാണ് പാമ്പിനെ പിടികൂടിയത്.
കഴിഞ്ഞ ആഴ്ച ഇതേ സ്ഥലത്ത് നിന്ന് ഇണ ചേരാനായി എത്തിയ രണ്ട് രാജവെമ്പാലകളെ പിടികൂടിയിരുന്നു. ഇവയെ താമരശേരിയില ദ്രുത പ്രതികരണ സേന പിടികൂടി വനത്തിൽ വിട്ടു.