കൊല്ലത്ത് തടികൂപ്പിൽ നടുക്കുന്ന അപകടം, ട്രാക്ടർ നിയന്ത്രണം വിട്ടു മറിഞ്ഞു; 29 കാരന് ദാരുണാന്ത്യം
March 10, 2023
0
കൊല്ലം അച്ചൻകോവിലിൽ തടികൂപ്പിലെ ജോലിക്കിടയിൽ ട്രാക്റ്റർ മറിഞ്ഞ് ഡ്രൈവർ മരിച്ചു. അച്ചൻകോവിൽ സ്വദേശി രതീഷ് (29) ആണ് മരിച്ചത്. ട്രാക്ടർ നിയന്ത്രണം വിട്ടു മറിഞ്ഞാണ് അപകടം ഉണ്ടായത്. അച്ചൻകോവിൽ പള്ളിവാസലിലാണ് സംഭവം. പൊലീസ് സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.