ജില്ലയിലെ 35,285 കുട്ടികള്‍ ഇന്ന് എസ്.എസ്.എല്‍.സി. പരീക്ഷാഹാളിലേക്ക്. ഈ മാസം29 വരെയാണ് പരീക്ഷ നടക്കുന്നത്.17,332 പെണ്‍കുട്ടികളും 17,953 ആണ്‍കുട്ടികളും പരീക്ഷ എഴുതുന്നു. ജില്ലയില്‍ സര്‍ക്കാര്‍ മേഖലയില്‍ 13,139, എയ്ഡഡ് മേഖലയില്‍ 20,777, അണ്‍എയ്ഡഡ് മേഖലയില്‍ 1194, ടെക്നിക്കല്‍ മേഖലയില്‍ 175 എന്നിങ്ങനെയാണ് പരീക്ഷ എഴുതുന്ന കുട്ടികളുടെ എണ്ണം.