ദേഹം മൊത്തം ടാറ്റൂ ചെയ്യുന്ന ആളുകൾ ഇന്ന് പുതിയ സംഭവം ഒന്നുമല്ല. അതുപോലെ സ്പെയിനിൽ നിന്നുമുള്ള സെക്യൂരിറ്റി ഗാർഡായി ജോലി നോക്കുന്ന ആൽബെർട്ടോ റോഡ്റിഗസ് വരേല ഗ്രാൻഡാൽ എന്ന യുവാവും തന്റെ ദേഹം മുഴുവനും ടാറ്റൂ ചെയ്തിരിക്കുകയാണ്. അതും കുറച്ച് രൂപ ഒന്നുമല്ല 32 -കാരനായ ആൽബെർട്ടോ 35 ലക്ഷത്തിന് മുകളിൽ പണം ചെലവഴിച്ചാണ് തന്റെ ദേഹം മുഴുവനും ടാറ്റൂ ചെയ്തിരിക്കുന്നത്.
ഒരു കൗമാരക്കാരനായിരിക്കെ തന്നെ ആൽബെർട്ടോയ്ക്ക് ടാറ്റൂവിനോട് വലിയ താല്പര്യം ഉണ്ടായിരുന്നു. ആദ്യത്തെ ടാറ്റൂ ചെയ്യുന്നത് 22 -ാമത്തെ വയസിലാണ്. പിന്നീടിങ്ങോട്ട് ദേഹം മുഴുവനും ടാറ്റൂ ചെയ്തു. അതും ഓരോ പുതിയ പുതിയ ടാറ്റൂ ആൽബെർട്ടോ തന്റെ ദേഹത്ത് പരീക്ഷിച്ചു കൊണ്ടിരുന്നു. ഇപ്പോൾ ടാറ്റൂ ഡിസൈനിന് പുറമേ യുവാവിന്റെ ശരീരം മൊത്തം ഇങ്ക് ചെയ്തിരിക്കുകയാണ്.