63 കുപ്പി മാഹി മദ്യവുമായി മധ്യവയസ്ക്കൻ അറസ്റ്റിൽ
കൂത്തുപറമ്പ്: എക്സൈസ് റെയ്ഞ്ച് സംഘം നടത്തിയ പരിശോധനയിൽ 63 കുപ്പിമാഹി മദ്യവുമായി ചെറുവാഞ്ചേരി പൂവ്വത്തൂർ സ്വദേശി കെ. സുരേന്ദ്രൻ (53) നെയാണ് കൂത്തുപറമ്പ്റെയിഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സന്തോഷ്കെ.ജെ അറസ്റ്റ് ചെയ്ത്.
എക്സൈസ് കമ്മീഷണർ സക്വാഡിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ചെറുവാഞ്ചേരി പൂവ്വത്തൂർ ഭാഗത്തെ മദ്യവിൽപന സംലത്തിലെ പ്രധാനിയായ ഇയാൾ എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു.
പ്രിവന്റീവ് ഓഫീസർ ഷാജി പി.സി, അശോകൻ.കെ. സിവിൽ എക്സൈസ് ഓഫീസർമാരായ ഷാജി അളോക്കൻ, റോഷിത്ത്, ഷാജി സി പി, ബിജേഷ്.എം, ജലീഷ്.പി. പ്രസന്ന. എം.കെ. എക്സൈസ് ഡ്രൈവർ സുരാജ്.എം. എന്നിവർ എക്സൈസ് സംഘത്തിലുണ്ടായിരുന്നു.