67 പാക്കറ്റ് കഞ്ചാവുമായി പിടിയിലായയാളിൽ നിന്ന് എയർ ഗണ്ണും കത്തിയും കണ്ടെടുത്തു. ആലപ്പുഴ ജില്ലയിലെ ചാരുംമൂടിലാണ് സംഭവം. വള്ളികുന്നം കന്നിമേൽ മുറിയിൽ ഇടത്തറ പടീറ്റതിൽ മുഹമ്മദ്കുഞ്ഞാണ് (കൊച്ചുമോൻ -40) പിടിയിലായത്
ബുധനാഴ്ച രാത്രി 11 ന് വള്ളികുന്നം വാളാച്ചാൽ ജംഗ്ഷനു സമീപത്തു നിന്നുമാണ് 67 ചെറിയ പൊതികളിലാക്കിയ കഞ്ചാവുമായി നൂറനാട് എക്സൈസ് ഇൻസ്പെക്ടർ എ. അഖിലിന്റെ നേതൃത്വത്തിൽ ഇയാളെ കസ്റ്റഡിയിലെടുത്തത്. ബൈക്കിൽ നിന്നുമാണ് എയർ ഗൺ കണ്ടെത്തിയത്. ദേഹപരിശോധനയ്ക്കിടെ കത്തിയും കണ്ടെടുത്തു.
സ്കൂൾ പരിസരങ്ങളിൽ കഞ്ചാവ് വിൽപ്പന നടത്തുന്നതായി രഹസ്യ വിവരംലഭിച്ചതിനെത്തുടർന്ന് എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു ഇയാൾ. പ്രിവന്റീവ് ഓഫീസർമാരായ സി.സുനിൽകുമാർ, ജി.സന്തോഷ് കുമാർ , സി.ഇ.ഒ മാരായ വി.അരുൺ , ബി.പ്രവീൺ, ബാബു ഡാനിയൽ എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു.