പയ്യാവൂർ, പൈസക്കരി സെൻറ് മേരീസ് യൂ പി 71ആമത് സ്കൂൾ വാർഷിക ആഘോഷം ഫിയസ്റ്റ 2023 ഇന്ന് രാവിലെ 10മണിയ്ക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. കുട്ടികളുടെ കലാപരിപാടികൾക്ക്
ശേഷം നടന്ന പൊതുസമ്മേളനത്തിൽ ഹെഡ്മാസ്റ്റർ സോജൻ ജോർജ് സ്വാഗതം പറഞ്ഞു.പയ്യാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് സാജുസേവ്യർ ഉദ്ഘാടനം ചെയ്തു.ദേവമാതാ കോളേജ് hod ഡോക്ടർ റോയി സേവ്യർ വീശിഷ്ടഥിതി ആയ ചടങ്ങിൽ ഇരിക്കൂർ ഉപജില്ല AEO ഗിരീഷ് മോഹനൻ മുഖ്യ പ്രഭാഷണം നടത്തി. ഫാദർ നോബിൾ ഓണംകുളം ആദ്യക്ഷനായി. srg കൺവീനർ സിനി വർഗീസ് റിപ്പോർട്ട് അവതരിപ്പിച്ചു.എൻഡോണ്മെന്റ് വിതരണം ആനീസ് നെട്ടനാനിക്കൽ നിർവഹിച്ചു. വാർഡ് മെമ്പർ ടെൻസൻ കണ്ടത്തിങ്കര പ്രതിഭകളെ ആദരിച്ചു.മാത്യു എൻ വി, അഗസ്തി പി എ, മിനിമോൾ ജോസഫ്,നിഷ പയ്യമ്പള്ളി,കുമാരി ഒലീവിയ മരിയ ജോൺ എന്നിവർ ആശംസയും സലിക്കുട്ടി തോമസ് നന്ദിയും പറഞ്ഞു