ഷാരൂഖ് ഖാന്റെ ഭാര്യ ഗൗരി ഖാനെതിരെ കേസെടുത്ത് ഉത്തര്‍പ്രദേശ് പൊലീസ്. മുംബൈ സ്വദേശിയായ ജസ്വന്ത് ഷാ നല്കിയ പരാതിയിലാണ് ഗൗരി ഖാനെതിരെ കേസെടുത്തിരിക്കുന്നത്. ഗൗരി ഖാനും തുള്‍സിയാനി കണ്‍സ്ട്രക്ഷന്‍ ആന്‍ഡ് ഡെവലപ്മെന്റ് ലിമിറ്റഡിന്റെ സിഎംഡി അനില്‍ കുമാര്‍ തുള്‍സിയാനിയും ഡയറക്ടര്‍ മഹേഷ് തുള്‍സിയാനിയുമെതിരായ പരാതിയില്‍ വഞ്ചനാക്കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്.
ലനൗവിലെ സുശാന്ത് ഗോള്‍ഫ് സിറ്റി ഏരിയയില്‍ പരാതിക്കാരന് ജസ്വന്ത് ഷാ നിക്ഷേപം നടത്തിയെന്നും എന്നാല്‍ 86 ലക്ഷം രൂപ നല്‍കിയിട്ടും ഫ്ളാറ്റിന്റെ ഉടമസ്ഥാവകാശം വിട്ടുനല്‍കിയില്ലെന്നും പരാതിയില്‍ പറയുന്നു. അക്കാലത്ത് ഗൗരി ഖാന് ബ്രാന്‍ഡ് അംബാസഡറായിരുന്ന തുള്‍സിയാനി കണ്‍സ്ട്രക്ഷന്‍ ആന്‍ഡ് ഡെവലപ്പേഴ്സ് ഗ്രൂപ്പില്‍ നിന്നാണ് അപ്പാര്‍ട്ട്മെന്റ് വാങ്ങിയത്.
ഗൗരി ഖാനെ സ്വാധീനിച്ചാണ് ഫ്ളാറ്റ് വാങ്ങിയതെന്നും പക്ഷേ ഗൗരി ഖാന് വിശ്വാസ വഞ്ചന നടത്തി ഫ്ളാറ്റ് മറ്റൊരാള്‍ക്ക് കൈമാറിയെന്നും പരാതിക്കാരന് പറഞ്ഞു.