ഈ വര്‍ഷത്തെ ഓസ്കര് പുരസ്കാര നിശയില്‍ ഇന്ത്യക്ക് അഭിമാനമായി മാറിയ ‘ദി എലിഫന്റ് വിസ്പറേഴ്സ്’ എന്ന ഡോക്യുമെന്ററിയുടെ അണിയറപ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രി തന്നെയാണ് കൂടിക്കാഴ്ചയുടെ വിശേഷങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. സംവിധായിക കാര്‍ത്തിക്കി ഗോണ്‍സാല്‍വസിനും നിര്‍മ്മാതാവ് ഗുനീത് മോംഗയ്ക്കുമൊപ്പമുള്ള ചിത്രങ്ങളും അദ്ദേഹം ട്വിറ്ററിലൂടെ പങ്കുവെച്ചു.
‘ദി എലിഫന്റ് വിസ്പറേഴ്സിന്റെ സിനിമാറ്റിക് ബ്രില്യന്‍സ് ആഗോള ശ്രദ്ധ പിടിച്ചുപറ്റി. ഇന്ന്, അതിന്റെ മികവുറ്റ അണിയറപ്രവര്‍ത്തകരെ കാണാന്‍ എനിക്ക് അവസരം ലഭിച്ചു. ഇവര്‍ ഇന്ത്യയ്ക്ക് അഭിമാനമായവരാണ്’, നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.