തിരുവനന്തപുരം: കെ.കെ. രമ എംഎല്‍എയ്ക്ക് വീണ്ടും വധ ഭീഷണി കത്ത്. എംഎല്‍എ ഹോസ്റ്റലിലാണ് കത്ത് വന്നത്. നിയമസഭ സംഘര്‍ഷ കേസിലെ പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഭീഷണി കത്ത് വന്നിരിക്കുന്നത്. അവസാനത്തെ താക്കീതാണെന്നും കത്തില്‍ പരാമര്‍ശിക്കുന്നു.
കേസ് പിന്‍വലിച്ച് മാപ്പ് പറയണമെന്നും ഇല്ലെങ്കില്‍ ഒരു തീരുമാനം നടപ്പിലാക്കുമെന്നും ഭീഷണി കത്തില്‍ പറയുന്നു. പറഞ്ഞാല്‍ പറഞ്ഞത് പോലെ ചെയ്യുമെന്നും ഭീഷണികത്തില്‍ വ്യക്തമാക്കുന്നു. പയ്യന്നൂര്‍ സഖാക്കള്‍ എന്ന പേരിലാണ് കത്ത് വന്നത്. സംഭവത്തില്‍ കെ.കെ. രമ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്കി.