നടൻ രാഹുൽ മാധവ് വിവാഹിതനായി. ദീപശ്രീയാണ് വധു. ബെംഗളൂരുവിൽ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ. സിമ്പിൾ രീതിയിൽ നടത്തിയ ചടങ്ങിൽ ബന്ധുക്കളും സിനിമയിൽ നിന്ന് ഉൾപ്പടെയുള്ള അടുത്ത സുഹൃത്തുക്കളും പങ്കെടുത്തു.
സംവിധായകൻ ഷാജി കൈലാസ്, പ്രൊഡക്ഷൻ കൺട്രോളറും നിർമാതാവുമായ ബാദുഷ, നടൻ സൈജു കുറുപ്പ്, നരേൻ തുടങ്ങിയവരും വധൂവരന്മാർക്ക് ആശംസയുമായി രംഗത്തെത്തി. രാഹുലിന്റെ വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.