മലയാള സിനിമയില്‍ സ്ത്രീകള്‍ക്ക് പ്രാതിനിധ്യം വര്‍ധിച്ചെന്ന് നടി പ്രിയാമണി. വലിയ സന്തോഷം നല്കുന്ന കാര്യമാണിതെന്നും ഷാര്‍ജയില്‍ വനിതാ ദിന പരിപാടിയുടെ ഭാഗമായെത്തിയ പ്രിയാമണി പറഞ്ഞു. മലയാള സിനിമ മേഖലയില്‍ സ്ത്രീകളോടുള്ള സമീപനത്തില്‍ വലിയ മാറ്റമാണ് സമീപകാലത്ത് വന്നത്. മലയാളത്തില്‍ ഇപ്പോള്‍ ഇറങ്ങുന്ന സ്ത്രീപക്ഷ സിനിമകളുടെ വര്‍ധനവ് അതിനുള്ള തെളിവാണെന്ന് പ്രിയാമണി കൂട്ടിച്ചേര്‍ത്തു
അതോടൊപ്പം നായികാ പ്രാധാന്യമുള്ള സിനിമകള്‍ക്ക് ഇപ്പോള്‍ വലിയ സ്വീകാര്യതയാണ് വന്നിരിക്കുന്നതെന്നും ഇത്തരത്തിലുള്ള നിരവധി സിനിമകള്‍ ഇപ്പോള്‍ പുറത്തിറങ്ങുന്നതായും പ്രിയാമണി പറഞ്ഞു. ഡാന്‍സും പാട്ടും റൊമാന്സുമല്ലാതെ അഭിനയ പ്രാധാന്യമുള്ള സിനിമകളുടെ ഭാഗമായി നിരവധി സ്ത്രീകള്‍ ഇന്നെത്തുന്നുണ്ട്. കാലം മാറിയതനുസരിച്ച് സിനിമയിലെ സ്ത്രീകളിലും മാറ്റമുണ്ട്. താരം കൂട്ടിച്ചേര്‍ത്തു.