![]() |
കണ്ണൂർ ജില്ലയിൽ രണ്ട് ദിവസമായി കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. ഇതിൽ ഏറ്റവും അധികം റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇരിട്ടി മേഖലയിലാണ്. ചൂട് കൂടിയതോടെ തുടർച്ചയായ തീ പിടുത്തങ്ങളുടെ കോളുകളാണ് ഇരിട്ടി നിലയത്തെ തേടി എത്തിയിരിക്കുന്നത്.
ഉളിക്കൽ ഭാഗത്തു മാത്രം 5 ഓളം ഫയർ കോളുകൾ ഇന്നലെ മാത്രം വന്നിരുന്നു. പയ്യാവൂർ ഭാഗത്ത് വൈകുന്നേരം വീടിന് തീ പിടിച്ചതും ഇരിട്ടിയിൽ നിന്നും അഗ്നി രക്ഷാ സേന എത്തിയാണ് നിയന്ത്രണ വിധേയമാക്കിയത്. വെള്ളിയാഴ്ച രാവിലെ പേരാവൂരിലും പടിയൂർ കല്യാട് പഞ്ചായത്തിലെ ബ്ലാത്തൂർ ചെങ്കൽപ്പണയിലും വലിയ തീപിടുത്തങ്ങൾ റിപ്പോർട്ട് ചെയ്തു. ഇവിടങ്ങളിൽ ഇരിട്ടി സേനയ്ക്കൊപ്പം പേരാവൂർ, മട്ടന്നൂർ നിലയങ്ങളിലെ സേവനവും ലഭ്യമായിരുന്നു.
തുടർച്ചയായുണ്ടാകുന്ന തീ പിടുത്തങ്ങൾ രക്ഷാ പ്രവർത്തകർക്ക് വലിയ രീതിയിൽ ശാരീരിക ബുദ്ധിമുട്ടാണ് വരുത്തുന്നത്. ചൂട് കൂടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ സിഗരറ്റ് ഉൾപ്പെടെയുള്ളവ കത്തിച്ച ശേഷം വലിച്ചെറിയുകയോ, ചപ്പുചവറുകൾക്ക് തീ ഇടുകയോ ചെയ്യരുതെന്നാണ് അധികൃതർ ആവശ്യപ്പെടുന്നത്
|GLOBAL VISION|
https://www.youtube.com/channel/UCnK1MC0D0zxc29Zn0cCrr4w
⭕മലയോരത്തെ പ്രധാന സംഭവ വികാസങ്ങള്‍ ഗ്ലോബല്‍ വിഷനിലൂടെ അറിയാം⭕
ഗ്ലോബല്‍ വിഷന്‍ വാട്സ് ആപ്പ് ഗ്രൂപ്പില്‍ അംഗമാകുവാന്‍
https://chat.whatsapp.com/GEqlZ8Av7rkBi5iZ5RYBMs