കണ്ണൂർ:- കണ്ണൂർ കോർപ്പറേഷൻ മലിനജല പ്ലാന്റിന്റെ പേരിൽ കണ്ണൂർ നഗരത്തിലെ റോഡുകൾ വെട്ടിപ്പൊളിച്ച് ഗതാഗതയോഗ്യമല്ലാതാക്കിയ വിഷയത്തിൽ വ്യാപാരസംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ 09.03.2023 വ്യാഴാഴ്ച വ്യാപാരസ്ഥാപനങ്ങൾ അടച്ചിട്ട് പ്രതിഷേധിക്കും.
കോർപ്പറേഷൻ ഓഫീസ് ഉപരോധിക്കാനും കണ്ണൂർ കോർപ്പറേഷൻ മർച്ചന്റ് ചേംബർ എക്സിക്യുട്ടീവ് കമ്മിറ്റി തീരുമാനിച്ചു.