ലഹരിയല്ല ജീവിതം ജീവിതമാണ് ലഹരിയുടെ ഭാഗമായി ലഹരി വിരുദ്ധ മാജിക് പ്രദർശന സദസ്സ് സംഘടിപ്പിച്ചു.
ശ്രീകണ്ഠപുരം : ശ്രീകണ്ഠപുരം നഗരസഭയുടെ നേതൃത്വത്തിൽ ലഹരിയല്ല ജീവിതം ജീവിതമാണ് ലഹരിയുടെ ഭാഗമായി ലഹരി വിരുദ്ധ മാജിക് പ്രദർശന സദസ്സ് സംഘടിപ്പിച്ചു. നഗരസഭയുടെ നേതൃത്വത്തിൽ എക്സൈസ്, പോലീസ് ഡിപ്പാർട്മെന്റുകളെ ഉൾകൊള്ളിച്ചുകൊണ്ട് ലഹരിക്കെതിരെ വിവിധ പരിപാടികൾ ശ്രീകണ്ഠപുരം നഗരത്തിൽ സംഘടിപ്പിച്ചത് ജനശ്രദ്ധ നേടിയിരുന്നു. ലഹരി വിരുദ്ധ മാജിക് പ്രദർശന സദസ്സ് നഗരസഭാധ്യക്ഷ ഡോ. കെ വി ഫിലോമിന ടീച്ചർ ഉദ്ഘാടനം ചെയ്തു. നഗരസഭയിലെ സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി നടത്തിയ ലഹരിക്കെതിരെ പോസ്റ്റർ രചനാ മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനം അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ ടി രാജേഷ് വിതരണം ചെയ്തു. നഗരസഭ ഉപാധ്യക്ഷൻ കെ ശിവദാസൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്ഥിരം സമിതി അധ്യക്ഷന്മാരായ ജോസഫീന വർഗീസ്, വി പി നസീമ, പി പി ചന്ദ്രംഗതൻ, ത്രേസ്യാമ്മ മാത്യു, ശ്രീകണ്ഠപുരം പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ അഭിലാഷ്, നഗരസഭ സെക്രട്ടറി കെ അഭിലാഷ്, ക്ലീൻ സിറ്റി മാനേജർ വി ആർ ജയചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് ജേതാവ് മെന്റാലിസ്റ്റ് പ്രീത് അഴിക്കോട് മാജിക് അവതരിപ്പിച്ചു.