ദില്ലി : കേരളത്തിൽ ക്രിസ്ത്യൻ സഭകൾ സംഘപരിവാറിനോട് അടുക്കുന്നുവെന്ന വിമർശനവുമായി കപ്പൂച്ചിയൻ മാസിക. വടക്കേ ഇന്ത്യയിൽ ക്രിസ്ത്യാനികൾ പീഡിപ്പിക്കപ്പെടുമ്പോൾ കേരളത്തിൽ അടുപ്പം ഉണ്ടാക്കുന്നുവെന്നാണ് വിമർശനം. വടക്കേ ഇന്ത്യയിൽ പുരോഹിതരും കന്യാസ്ത്രീകളും അറസ്റ്റ് ചെയ്യപ്പെടുന്ന സാഹചര്യമാണെന്നും ആരാധാന സ്വാതന്ത്ര്യം നിഷേധിക്കുകയും ആക്രമിക്കപ്പെടുന്നുവെന്നും വിമർശനമുണ്ട്.
ക്രൈസ്തവ സഭാ നേതൃത്വത്തിലെ ചില ഉന്നതരാണ് ബിജെപിയോട് ക്രിസ്ത്യൻ വിഭാഗത്തെ അടുപ്പിക്കാൻ ശ്രമിക്കുന്നതെന്നും വിമർശനം. രാജ്യത്തിൻറെ മതേതരത്വവും ഭരണഘടനയും തകർക്കുന്നവരുമായി ചങ്ങാത്തം ഉണ്ടാക്കുന്നതിൽ ക്രിസ്തു ശിഷ്യർക്ക് വിഷമമില്ലെന്നും കുറ്റപ്പെടുത്തലുണ്ട്. കപ്പൂച്ചിയൻ സന്യാസ വിഭാഗത്തിന്റെ മാസികയായ ഇന്ത്യ കറൻസിലാണ്
വിമർശനം. ക്രിസ്തുവിനെയും ഭരണഘടനയും വഞ്ചിക്കുന്നു എന്ന പേരിലാണ് മാസികയിലെ കവർ സ്റ്റോറി.