ശ്രീകണ്ഠപുരം: ലോക വനിതാ ദിനത്തിൽ സാന്ത്വന സന്ദേശവുമായി കിടപ്പു രോഗികളുടെയും,ഭിന്നശേഷിക്കാരുടെയും ഭവനങ്ങളിലേക്ക് സമരിറ്റൻ പാലിയേറ്റീവ് വനിതാ വിഭാഗമായ തണൽ കൂട്ടായ്മയിലെ അംഗങ്ങൾ സ്നേഹസ്പർശം ഒരു സാന്ത്വന സ്പർശം എന്ന സന്ദേശവുമായി ഒരാഴ്ച നീളുന്ന ഗ്രഹ കേന്ദ്രീകൃത
രോഗീപരിചരണബോധവത്കരണ പരിപാടികൾക്കും,കൗൺസിലിംഗിനും തുടക്കം കുറിച്ചു. ശ്രീകണ്ഠപുരം മുൻസിപ്പൽ പരിസരത്ത് നടന്ന പ്രസ്തുത പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നഗരസഭ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജോസഫിന് വർഗീസ്, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നസീമ വി. പി എന്നിവർ ചേർന്ന് സമരിറ്റൻ പാലിയേറ്റീവ് വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് ചെയ്തുകൊണ്ട് നിർവഹിച്ചു.
പ്രസ്തുത പരിപാടിയിൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ത്രേസ്യാമ്മ മാത്യു, കൗൺസിലർ കുഞ്ഞിരാമൻ മാസ്റ്റർ ഫാദർ ബിനു പൈമ്പിള്ളിൽ, ജോസഫ് മാത്യു, സനീഷ് കെ, ജുബിൻ മാത്യൂസ് തുടങ്ങിയവർ സംസാരിച്ചു.
ശ്രീകണ്ഠപുരത്തിന്റെ ജനകീയ ഡോക്ടർ ലില്ലി കെ ജെ നേതൃത്വം നൽകുന്ന സാന്ത്വന മെഡിക്കൽ ടീമിൽ തങ്കമ്മവർഗീസ്, അമ്പിളി വി എസ്, ധന്യ വർഗീസ്, തങ്കമ്മ സെബാസ്റ്റ്യൻ,രമണി സി, ശാന്തമ്മ , ഷേർലി തോമസ്, ബിനു സാബു, ഷൈനി ഫിലിപ്പ്, കൗൺസിലിംഗ് കാര്യങ്ങൾക്ക് നേതൃത്വം കൊടുക്കുന്നതിനായി സിജി ജോസ്, പ്രഭ എന്നിവരും നേതൃത്വം നൽകുന്നു.
സമരിറ്റൻ പാലിയേറ്റീവിന്റെ നേതൃത്വത്തിൽ ശ്രീകണ്ഠപുരം മുൻസിപ്പാലിറ്റി, ചെങ്ങളായി, ഏരുവേശി ഗ്രാമപഞ്ചായത്ത് പരിധിയിലായി തൊള്ളായിരത്തിലധികം ഭവനങ്ങളിൽ സാന്ത്വന പരിചരണ ശുശ്രൂഷകൾ നൽകിവരുന്നു. സമരിറ്റൻ ഒപ്പം കൂട്ടായ്മയാണ് ഈ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കെല്ലാം ചുക്കാൻ പിടിക്കുന്നത്.