പഞ്ചാബിൽ ഖാലിസ്ഥാൻ അനുകൂല നേതാവ് അമൃത്പാൽ സിംഗ് അറസ്റ്റിൽ. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് കേന്ദ്രസേനയുടെയും പഞ്ചാബ് പോലീസിന്റെ പ്രത്യേക ദൗത്യത്തിലൂടെയാണ് അമൃത് പാൽ സിങ്ങിനെയും കൂട്ടാളികളെയും പിടികൂടിയത്.ദൗത്യത്തിന്റെ ഭാഗമായി പഞ്ചാബിൽ ഇൻറർനെറ്റ് സേവനം വിച്ഛേദിച്ചു.സംസ്ഥാനത്ത് അതീവ ജാഗ്രത നിർദേശം.
പഞ്ചാബ് അജ്നാല പോലീസ് സ്റ്റേഷൻ മാർച്ചിൽ അമൃത് പാൽ സിംഗ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച പോലീസിനെ മുട്ടുകുത്തിച്ച നടപടിക്ക് പിന്നാലെ ഇയാളെ പിടികൂടാനുള്ള നീക്കത്തിലായിരുന്നു പഞ്ചാബ് പോലീസ് .തോക്കുകളുടെ ലൈസൻസ് റദ്ദാക്കിയായിരുന്നു ആദ്യ നടപടി.പിന്നാലെ അനുയായികളെ ഓരോരുത്തരെയായി പിടികൂടി.തട്ടിക്കൊണ്ടു പോകൽ ,കലാപ ആഹ്വാനം അടക്കം നിരവധി കേസുകൾ അമൃത് പാൽ സിങ്ങിന്റെ പേരിലുണ്ട്.കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുമായി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് അമൃത് പാൽ സിങിനെ പിടികൂടാനായി പ്രത്യേക ദൗത്യം ആരംഭിച്ചത്.മണിക്കൂറുകൾ നീണ്ട പിന്തുടരലിനും ,നാടകീയ നിമിഷങ്ങളൾക്കൊടുവിൽ ജലന്ധറിലെ നഖോദാർ ഗ്രാമം വളഞ്ഞായിരുന്നു പിടികൂടിയത്.
അറസ്റ്റിലായിവരെ രഹസ്യ കേന്ദ്രത്തിൽ എത്തിച്ച് ചോദ്യം ചെയ്യുകയാണ്. അമൃത്പാൽ സിങ്ങിന്റ ഗ്രാമമായ അമൃത്സറിലെ ജല്ലുപൂർ ഖേഡ പോലീസ് സീൽ ചെയ്തു.അതിർത്തികൾ അടച്ചു . അറസ്റ്റിനെ തുടർന്നുണ്ടാകുന്ന പ്രത്യഖ്യാതങ്ങൾ കണക്കിലെടുത്താണ് സംസ്ഥാനത്തെ മൊബൈൽ,ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കിയത്.സംസ്ഥാനത്തുടനീളം പോലീസ് സുരക്ഷാ ശക്തമാക്കി.