തുറന്നിട്ട ബാല്‍ക്കണികളില്‍ വസ്ത്രങ്ങള്‍ ഉണക്കുന്നതിനെതിരെ മുന്നറിയിപ്പുമായി ഒമാന്‍. നഗരങ്ങളുടെ വൃത്തിയും സൗന്ദര്യവും നഷ്ടപ്പെടുമെന്നതിനാലാണ് പുതിയ നിയമമെന്ന് അധികൃതര്‍ അറിയിച്ചു. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടികളുണ്ടാകും.
മസ്കത്ത് മുനിസിപ്പാലിറ്റിയാണ് പുതിയ മുന്നറിയിപ്പ് പുറത്തുവിട്ടിരിക്കുന്നത്. നിയമം ലംഘിച്ചാല്‍ 50 റിയാല്‍ മുതല്‍ 500 റിയാല്‍ വരെ പിഴ ചുമത്തും. അല്ലെങ്കില്‍ ആറുമാസത്തെ തടവ് ശിക്ഷയും ലഭിക്കും. നഗരത്തിന്റെ സൗന്ദര്യത്തെ ബാധിക്കുന്ന ഒരു നടപടിയും അനുവദിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
റോഡുകളിലേക്കും പൊതുഇടങ്ങളിലേക്കും തുറന്നിരിക്കുന്ന സ്ഥലത്തെ ബാല്‍ക്കണികളിലാണ് ഈ നിയമം ബാധകം. മറയുള്ള സ്ഥലങ്ങളില്‍ ബാല്ക്കണികൡ വസ്ത്രങ്ങള്‍ വിരിക്കുന്നതില്‍ തടസമില്ല.