ഇന്ത്യ അത്ഭുതങ്ങളുടെ നാടാണ്. അതിന് നിരവധി ഉദാഹരണങ്ങൾ നമുക്ക് ചുറ്റുമുണ്ട്. ഒഡീഷ-ബംഗാൾ-ജാർഖണ്ഡ് അതിർത്തിയിൽ ഒഴുകുന്ന സ്വർണ്ണ നദിയായ സുബർണരേഖയെ കുറിച്ച് നമുക്ക് അറിയാം. അതിന്റെ പരിഹരിക്കപ്പെടാത്ത നിഗൂഢതകൾ ഇപ്പോഴും നമ്മെ അമ്പരപ്പിക്കാറുണ്ട്. അതുപോലെ മറ്റൊരു നദിയും ഇപ്പോൾ വാർത്തകളിൽ ഇടംപിടിച്ചിരിക്കുകയാണ്. ബംഗാളിൽ സ്ഥിതി ചെയ്യുന്ന ബാൻസ്ലോയ് നദീതടത്തിൽ നിന്ന് സ്വർണം കണ്ടെത്തിയതായി ഗ്രാമവാസികൾ.
“നദീതീരത്ത് ചെറിയ അളവിൽ മണ്ണ് കുഴിച്ചാണ് സ്വർണ്ണം കണ്ടെത്തിയത്. എന്നാൽ ഈ സ്വർണ്ണം വളരെ ചെറുതാണ്. ഇത് ഒരു പഴയ പൈസ പോലെ കാണപ്പെടുന്നു. അതിൽ ചില പുരാതന അക്ഷരങ്ങളോ അടയാളങ്ങളോ ഉണ്ട്,” റാബിദാസ് നിവാസിയായ മിറ പറഞ്ഞു. ഈ കണ്ടെത്തലിൽ ആശ്ചര്യപ്പെട്ടിരിക്കുകയാണ് ഗ്രാമത്തിലുള്ളവർ. കൂടുതൽ മഞ്ഞലോഹം കണ്ടെത്തുമെന്ന പ്രതീക്ഷയിലാണ് ഇവിടുത്തുകാർ.
കണ്ടെത്തിയ വിലയേറിയ ലോഹം കൂടുതലും ചക്രം പോലുള്ള നാണയങ്ങളുടെ രൂപത്തിലായിരുന്നു. അവ ഇന്ത്യൻ രാജാക്കന്മാരുടേതാണെന്ന് ചിലർ അഭിപ്രായപ്പെട്ടു. പ്രദേശത്തെ ആദിവാസി തൊഴിലാളികൾ പ്രദേശത്ത് കൂടുതൽ നിധി തേടി മണൽ അരിച്ചെടുക്കുന്നതിൽ ഏർപ്പെട്ടിരിക്കുകയാണ്. “ഇത് ഐതിഹ്യമാണോ സത്യമാണോ എന്നറിയില്ല, എന്നാൽ ഗ്രാമവാസികൾ കഴിഞ്ഞ മൂന്ന് ദിവസമായി സ്വർണ്ണത്തിനായി തിരയുകയാണ്. അവരോടൊപ്പം ചേരാൻ ഞാനും വന്നിട്ടുണ്ട്,” നാട്ടുകാരനായ സുജൻ ഷെയ്ഖ് പറഞ്ഞു.