ഇരിട്ടി: പായം ഗവർമെൻറ് യുപി സ്കൂൾ 94 ആമത് വാർഷികാഘോഷം സർവീസിൽ നിന്നും വിരമിക്കുന്ന പ്രധാനാധ്യാപകൻ കെ. പി. അബ്ദുള്ളയ്ക്കുള്ള യാത്രയയപ്പ് ചടങ്ങും അഡ്വ.സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പായം പഞ്ചായത്ത് പ്രസിഡണ്ട് പി. രജനി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വക്കേറ്റ് എം. വിനോദ് കുമാർ, പഞ്ചായത്ത് അംഗങ്ങളായ വി. പ്രമീള, പങ്കജാക്ഷി, പി ടി എ പ്രസിഡണ്ട് സുരേഷ് ബാബു, പിടിഎ വൈസ് പ്രസിഡണ്ട് ഷിതു കരിയാൽ, മദർ പിടിഎ പ്രസിഡണ്ട് സൗമ്യ ഷിബു, ഒ.എം. ബാലകൃഷ്ണൻ മാസ്റ്റർ, സതീഷ് മാസ്റ്റർ, ജോഷി തറൽ, സ്കൂൾ ലീഡർ അനൂജ തുടങ്ങിയവർ സംസാരിച്ചു. വാർഷികത്തോടനുബന്ധിച്ച് സാംസ്കാരിക ഘോഷയാത്രയും കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.