ദില്ലി: രാഹുൽ ഗാന്ധിയുടെ ലണ്ടനിലെ പ്രസംഗത്തിനെതിരെ ആർ എസ് എസ് രംഗത്ത്. പ്രധാന പ്രതിപക്ഷ പാർട്ടിയുടെ നേതാവെന്ന നിലയിൽ രാഹുൽ കൂടുതൽ ഉത്തരവാദിത്വത്തോടെ പെരുമാറണമെന്നും, ആർ എസ് എസ് എന്താണെന്ന യാഥാർത്ഥ്യം എല്ലാവർക്കുമറിയാം എന്നും ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലേ പറഞ്ഞു. രാഹുലിന് ജനാധിപത്യത്തെ കുറിച്ച് സംസാരിക്കാൻ അധികാരുമുണ്ടോയെന്ന് ജനം ചോദിക്കട്ടെയെന്നും ഹൊസബലേ പറഞ്ഞു. ആർ എസ് എസ് ഇന്ത്യന്‍ ജനാധിപത്യം ഹൈജാക്ക് ചെയ്ത് തെരഞ്ഞെടുപ്പ് നടപടികള്‍ സുതാര്യമല്ലാതാക്കിയെന്നായിരുന്നു രാഹുലിന്റെ വിമർശനം.