വളപട്ടണം പോലീസ് സ്റ്റേഷനിൽ വാഹനങ്ങൾ കത്തിച്ച പ്രതി പിടിയിൽ. കാപ്പ കേസ് പ്രതി ചാണ്ടി ഷമീം ആണ് പിടിയിലായത്.ചിറക്കൽ പുഴാതിയിലെ ഒരു കെട്ടിടത്തിൽ നിന്നാണ് ഷമീമിനെ പിടികൂടിയത് .പിടികൂടുന്നതിനിടയിൽ ഷമീമിന്റെ ആക്രമണത്തിൽ 2 പോലീസുകാർക്ക് പരിക്കേറ്റു.
ഇന്ന് പുലർച്ചെ പർദ്ദ പോലെയുള്ള വസ്ത്രം ധരിച്ച് പോലീസ് സ്റ്റേഷന്റെ പുറക് വശത്തിലൂടെ എത്തിയ ഷമീം വാഹനങ്ങൾക്ക് തീവെക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.ഷമീമിന്റെ സഹോദരനെ ഇന്നലെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.ഇതിന്റെ പ്രതികാരമായാണ് തീവെപ്പെന്നാണ് നിഗമനം.
പോലീസ് സ്റ്റേഷനുള്ളിൽ നിർത്തിയിട്ടിരുന്ന, വിവിധ കേസുകളിൽ പിടിച്ച വാഹനങ്ങളാണ് കത്തിനശിച്ചത്, ഒരു കാർ, ജീപ്പ്, ഇരുചക്രവാഹനം എന്നിവയ്ക്കാണ് തീപിടിച്ചത്. ഇതിൽ ഒരു വാഹനം പൂർണമായും മറ്റ് രണ്ട് വാഹനങ്ങൾ ഭാഗികമായും കത്തി നശിച്ചു.തളിപ്പറമ്പിൽ നിന്ന് അഗ്നിശമന സേന എത്തിയാണ് പുലർച്ചെ നാല് മണിയോടെ തീ അണച്ചത്