ബ്രഹ്മപുരം വിഷയത്തിൽ നിയമസഭയിലെ പ്രതിഷേധം ജനങ്ങൾ കാണുന്നുണ്ടെന്നും ഷാഫി പറമ്പിൽ അടുത്ത തവണ തോൽക്കുമെന്നും സ്പീക്കർ എ.എൻ.ഷംസീറിന്റെ വാക്കുകള്‍ കടുത്ത വിമര്‍ശനമാണ് ഉയര്‍ത്തുന്നത്. സ്പീക്കറുടെ കസേരയിലിരുന്ന് പറയാന്‍ പാടില്ലാത്തതാണ് പറഞ്ഞതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കുന്നു.
മോദിയും അമിത് ഷായും പിണറായിയും കൂടി ഒരുമിച്ച് ശ്രമിച്ചിട്ട് പോലും ഷാഫി ഇത്തവണ തോറ്റില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക്കിൽ കുറിച്ചു. ഷാഫിയെ തോല്‍പ്പിച്ച് അവിടെ ബിജെപി ജയിക്കണം എന്നാണോ പറയുന്നതെന്നും അതിന് ഇത്തവണ ശ്രമിച്ചിട്ടും പാലക്കാട്ടുകാര്‍ സമ്മതിച്ചില്ലെന്നും രാഹുല്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.
ഷാഫി പറമ്പിൽ അടുത്ത തവണ തോല്‍ക്കും” സ്പീക്കർ AN ഷംസീർ.
നാടിന് വേണ്ടി , ശുദ്ധ വായുവിന് വേണ്ടി നിയമസഭയിൽ ശബ്ദം ഉയർത്തിയതിന്റെ പേരിലാണ് ഈ ഭീഷണി…
ഷാഫി പറമ്പിൽ തോല്‍ക്കും, അല്ലെങ്കിൽ തോല്‍പ്പിക്കും എന്ന് CPM പറയുമ്പോൾ അവിടെ കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ രണ്ടാമത് എത്തിയ BJP യെ ജയിപ്പിക്കും എന്നല്ലേ? മോഹമൊക്കെ കൊള്ളാം, പക്ഷേ പാലക്കാട്ടുകാര്‍ സമ്മതിക്കില്ലായെന്ന് മാത്രം.
അവിടെ BJP യെ ജയിപ്പിച്ച് ഷാഫി പറമ്പിലിനെ തോല്പ്പിക്കുവാൻ ഇത്തവണയും നിങ്ങൾ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും, പാലക്കാട് പിടിക്കാൻ നരേന്ദ്ര മോദിയും , അമിത് ഷായും , പിണറായി വിജയനും പ്രചാരണത്തിനു വന്നിട്ടും നടന്നില്ല. പിന്നല്ലേ ഷംസീർ….
വിജയൻ പറയും പോലെയല്ല ‘ ഇത് ജനുസ്സ് വേറെയാണ്…. ‘
എല്ലാവരും ചെറിയ മാര്‍ജിനില്‍ ജയിച്ചവരാണ്, അത് മറക്കണ്ട. അടുത്ത തവണ തോൽക്കും എന്നായിരുന്നു ഷാഫി പറമ്പിലിനോട് സ്പീക്കർ പറഞ്ഞത്. സഭയിൽ ബാനർ കൊണ്ട് സ്പീക്കറുടെ മുഖം മറയ്ക്കരുതെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഉള്ള പ്രശ്നങ്ങൾ നിയമസഭയിൽ ചർച്ച ചെയ്യാൻ പറ്റില്ല എന്ന് സ്പീക്കർ മറുപടി നൽകി. നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം സ്പീക്കറുടെ ഡയസിന് മുന്നിൽ പ്രതിഷേധിച്ചു.എല്ലാം ജനങ്ങൾ കാണുന്നുണ്ട് എന്ന് സ്പീക്കർ പറഞ്ഞു.തുടര്‍ന്നായിരുന്നു സ്പീക്കറുടെ വിവാദ പരാമര്‍ശം.