ഇരിക്കൂറിൽ മഞ്ഞൾ ഗ്രാമം പദ്ധതിക്ക് മുൻഗണന.
ഇരിക്കൂർ... ഇരിക്കൂറിനെ സമ്പൂർണ്ണ മഞ്ഞൾ ഗ്രാമ പഞ്ചായത്താക്കി മാറ്റാൽ നടപ്പു സാമ്പത്തിക വർഷത്തെ ബജറ്റിൽ മുൻഗണന നൽകി. തേനീച്ചപ്പെട്ടി വിതരണം, മട്ടുപ്പാവ് പച്ചക്കറി കൃഷി, മൺചട്ടി വിതരണം കിഴങ്ങ് വർഗ്ഗ കിറ്റ് വിതരണം എന്നിവയാണ് ബജറ്റിലെ പുതിയ വാഗ്ദാനങ്ങൾ,
25, 11,64,522 രൂപ വരവും 24, 80,95,000 രൂപ ചെലവും 3,0695,000മിച്ചവും വെക്കുന്ന 2023, 24 വർഷത്തെ വാർഷിക ബജററ് പഞ്ചായത്ത് വൈസ് പ്രസിഡൻ്റം ധനകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാനുമായ ആർ.കെ.വിനിൽ കുമാർ അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് ടി. സി. നസിയത്ത് അധ്യക്ഷയായി.
മൃഗസംരക്ഷണ മേഖലയിൽ 11 ലക്ഷം രൂപയും ടൂറിസത്തിൽ മണ്ണൂർ കടവ് പാലത്തിനു സമീപം സായാഹ്ന പാർക്ക് സ്ഥാപിക്കുന്നതിന് 10 ലക്ഷം രൂപയും വിദ്യാഭ്യാസ കലാസാംസ്കാരിക പദ്ധതികൾക്ക് 14 ലക്ഷം രൂപ യും അംഗനവാടിപോഷകാഹാര പദ്ധതിക്ക് 23 ലക്ഷവും ഭിന്നശേഷിയുള്ളവരുടെ സ്കോളർഷിപ്പിനായി 5 ലക്ഷം രൂപയും മാറ്റി വെച്ചു. പെൺകുട്ടികൾക്ക് കരാട്ടെ പരിശീലനം, വയോജന സംഗമവും ഉല്ലാസയാത്രയും, വനിതകൾക്ക് ഡ്രൈവിംഗ് പരിശീലനം, അംഗൻവാടികൾ ഹൈടെക്കാക്കി മാററൽ തുടങ്ങിയവക്ക് മുന്തിയ പരിഗണന നൽകി
തല ചായ്ക്കാൻ ഒരു വീട്, ഭവന രഹിതരായ എല്ലാവർക്കും വീട് എന്ന സ്വപ്ന പദ്ധതിയായ ലൈഫ് വസതിയിലുൾപ്പെടുത്തി മൂന്ന് കോടി രൂപയും അനുവദിച്ചു. പഞ്ചായത്തിൻ്റെ ഘടക സ്ഥാപനങ്ങളിലും സ്ക്കൂളുകളിലും അംഗൻവാടികളിലും വാട്ടർ പ്യൂരിഫയർ സ്ഥാപിക്കാനും സബ്സിഡി നിരക്കിൽ വീടുകളിൽ കിണർ റീചാർജിംഗ് നടത്താനും പദ്ധതിയിൽ ലക്ഷ്യമിടുന്നു.റിംഗ് കമ്പോസ്റ്റ്, ബെക്കാ ഷി ബക്കറ്റ് വിതരണവും നടത്തും. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ 2 18 പേർക്ക് 90 ദിവസത്തെ തൊഴിലിന് 12 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. എസ്.പി.പ്രേം നിർമ്മൽ, എൻ.കെ.കെ.മുഫീദ ', ടി.പി.ഫാത്തിമ, കെ.ടി.നസീർ, കെ.ടി. അനസ്, എൻ.കെ.സുലൈഖ, കെ.കവിത, സി.രാജീവൻ, രാജേഷ് എന്നിവർ സംസാരിച്ചു.