ഇരിട്ടി: ഏഷ്യയിലെ ഏറ്റവും വലിയ മതേതര ജീവകാരുണ്യ കൂട്ടുകുടുംബമായ കൊല്ലം പത്തനാപുരത്തെ ഗാന്ധിഭവന്റെ കണ്ണൂർ ബ്രാഞ്ചിന് ആവശ്യമായ സ്ഥലം സംഭാവന നൽകിയ പ്രമോദ് കുമാറിനേയും രാധാ പ്രമോദ് കുമാറിനേയും ആവിലം പുരുഷ സ്വാശ്രയസംഘം അനുമോദിച്ചു. സംഘം പ്രസിഡന്റ് കെ. ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷനായി. കെ. നാരായണൻ, ടി.ടി. ജോസഫ്, പി.വി. മോഹനദാസൻ, ഷീജാ ഗംഗാധരൻ, ഷെലിൻ നല്ലക്കണ്ടി, എ.കെ. വിനോദ്കുമാർ എന്നിവർ സംസാരിച്ചു.