മട്ടന്നൂര്‍: മണ്ഡലത്തിലെ മാലൂര്‍ ഗ്രാമപഞ്ചായത്തിനെയും ചിറ്റാരിപ്പറമ്പ് ഗ്രാമപഞ്ചായത്തിനെയും ബന്ധിപ്പിച്ച് നിര്‍മ്മിക്കുന്ന കുണ്ടേരിപൊയില്‍-കോട്ടയില്‍ പാലത്തിന്റെ നിര്‍മ്മാണ പ്രവൃത്തി ഉദ്ഘാടനം ഇന്ന് വൈകിട്ട് നാല് മണിക്ക് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും. കെ കെ ശൈലജ ടീച്ചര്‍ എം എല്‍ എ അധ്യക്ഷയാവും.