തൃശ്ശൂർ: പീഡനക്കേസിലെ ഇരയോട് കേസ് പിൻവലിക്കാൻ സമ്മർദ്ദം ചെലുത്തിയ സംഭവത്തിൽ പബ്ലിക് പ്രോസിക്യൂട്ടർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തു. ചാവക്കാട് കോടതിയിലെ അഡ്വ കെ ആർ രജിത് കുമാറിനെതിരെയാണ് കേസെടുത്തത്. കോടതിയുടെ നിർദ്ദേശപ്രകാരമാണ് കേസെടുത്തത്. മറ്റൊരു കോടതിയിലാണ് യുവതിയുടെ പീഡനക്കേസ്. ഈ കേസിന്റെ പ്രോസിക്യൂട്ടറാണെന്ന വ്യാജേന ഇരയെ വിളിച്ചു വരുത്തിയാണ് കേസ് പിൻവലിപ്പിക്കാൻ പബ്ലിക് പ്രോസിക്യൂട്ടർ സമ്മർദ്ദം ചെലുത്തിയത്. പ്രതികളെ രക്ഷപ്പെടുത്താൻ പ്രോസിക്യൂട്ടർ ശ്രമിച്ചെന്നാണ് പരാതിയിൽ പറയുന്നത്.