കോന്നി ഇളകൊള്ളൂർ പള്ളിപ്പടിയിൽ കെഎസ്ആർടിസി ബസ് ഇടിച്ചു കയറി അപകടം. യാത്രക്കാർ ബസിൽ കുടുങ്ങി കിടക്കുന്നു
ബസ് ഒരു കാറിൽ ഇടിച്ചതിന് ശേഷം നിയന്ത്രണം വിട്ട് സമീപത്തുള്ള പള്ളിയുടെ കമാനം ഇടിച്ച് പൊളിച്ചാണ് അപകടം ഉണ്ടായത്. ബസിന് മുകളിലേക്ക് കമാനം തകർന്ന് വീഴുകയായിരുന്നു. ബസിന്റെ മുൻവശം പൂർണമായും തകർന്നു. ബസിലുള്ളവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
ബസിന്റെ ഡ്രൈവറുടേയും മുൻവശത്തിരുന്ന സ്ത്രീയുടേയും കാർ ഡ്രൈവറുടേയും നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. മറ്റ് യാത്രക്കാരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.