നിങ്ങൾ ഉപയോഗിക്കുന്ന ഉത്പന്നങ്ങളെ കുറിച്ചോ സേവനങ്ങളെ കുറിച്ചോ ഉള്ള പരാതികൾ സമർപ്പിക്കാൻ ഇനി എളുപ്പം. പരാതികൾ ഇനി മുതൽ വാട്ട്സ്ആപ്പിലൂടെ നൽകാൻ സാധിക്കും.
കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയത്തിന്റെ നാഷണൽ കൺസ്യൂമർ ഹെൽപ്ലൈൻ സംവിധാനമാണ് വാട്ട്സ് ആപ്പിൽ എത്തുന്നത്. 8800001915 എന്ന നമ്പർ സേവ് ചെയ്ത് ഈ നമ്പറിലേക്ക് ‘hi’ എന്ന് അയക്കണം. ഇതിന് മറുപടിയായി നിരവധി ഓപ്ഷനുകൾ അടങ്ങിയ സന്ദേശം വരും. ഇതിൽ നിന്ന് ‘register grievance’ എന്ന ഓപ്ഷൻ തെരഞ്ഞെടുത്ത് മറ്റ് വിവരങ്ങൾ നൽകി പരാതിയുമായി മുന്നോട്ട് പോകാം.
തുടർന്ന് ‘industry’ എന്ന ഓപ്ഷന് കീഴിൽ ഏത് മേഖലയുമായി ബന്ധപ്പെട്ട പരാതിയാണെന്ന് തെരഞ്ഞെടുത്ത്സ്ഥാപനത്തിന്റെ പേരും സെലക്ട് ചെയ്യാം.
പരാതി ഫയൽ ചെയ്ത ശേഷം ‘grievance status’ തുറന്നാൽ പരാതിയുടെ തൽസ്ഥിതി അറിയാം.