ഒരു പുരുഷൻ ഒന്നിലധികം സ്ത്രീകളെ വിവാഹം കഴിച്ച് ഒരുമിച്ച് താമസിക്കുന്നത് പുതിയ കാര്യമൊന്നുമല്ല. എന്നാൽ ഭാര്യമാര്‍ക്ക് വേണ്ടി ആഴ്ചയിലെ ദിവസങ്ങളെ ഇത്ര കൃത്യമായി വീതിക്കുന്നത് ഒരു പക്ഷേ ഇതാദ്യമായിരിക്കും. മധ്യപ്രദേശിലെ ഗ്വാളിയോറില്‍ കുടുംബ കോടതിയിൽ വന്ന ഈ അപൂർവ്വ കുടുംബ കഥ കൗൺസിലറായ ഹരീഷ് ദേവനാണ് പ്രാദേശിക മാധ്യമങ്ങൾക്ക് നൽകിയ ഒരു അഭിമുഖത്തിൽ പങ്കുവെച്ചത്. ഹരിയാനയിലാണ് ഈ കുടുംബം ഇപ്പോൾ താമസിക്കുന്നത്. ആഴചയില്‍ ഭര്‍ത്താവിന്റെ മൂന്ന് ദിവസങ്ങൾ വീതമാണ് ഭാര്യമാർ വീതിച്ചെടുത്തത്. ശേഷിച്ച ഒരു ദിവസം അവർ ഭർത്താവിന് സ്വന്തമായി നൽകി. ഈ ദിവസം ഭർത്താവിന് ഇഷ്ടമുള്ളത് പോലെ എന്ത് വേണമെങ്കിലും ചെയ്യാം.
ഹരിയാനയിലെ ഗുരുഗ്രാമിൽ ജോലി ചെയ്യുന്ന ഒരു യുവ എഞ്ചിനിയറാണ് ഈ കഥയിലെ നായകൻ. ഇദ്ദേഹം 2018 ലാണ് ഗ്വാളിയോർ സ്വദേശിനിയായ 28 വയസ്സുള്ള സീമ എന്ന യുവതിയെ വിവാഹം കഴിച്ചത്. വിവാഹ ശേഷം രണ്ട് വർഷക്കാലത്തോളം ഇരുവരും ഒരുമിച്ച് താമസിച്ചു. ഇതിനിടയിൽ ഇവർക്ക് ഒരു ആണ് കുഞ്ഞ് പിറന്നു. അങ്ങനെയിരിക്കുന്നതിടെ 2020-ൽ കൊറോണയുമായി ബന്ധപ്പെട്ട് സർക്കാർ ലോക്ഡൗൺ പ്രഖ്യാപിച്ചു
ഈ വിവരം അറിഞ്ഞ ആദ്യ ഭാര്യയായ സീമ മടങ്ങിയെത്തുകയും ഇരുവരും തമ്മിൽ വലിയ വാക്ക് തർക്കം ഉണ്ടാകുകയും ചെയ്തു. തുടർന്ന് തിരികെ സ്വന്തം വീട്ടിലെത്തിയ സീമ ഭർത്താവിനെതിരെ കേസ് കൊടുത്തു. കേസ് കുടുംബ കോടതിയിൽ എത്തിയതോടെ പ്രശ്ന പരിഹാരത്തിനായി കോടതി ഇരുവരെയും വിളിച്ചു വരുത്തി. ഒടുവിൽ, തങ്ങളുടെ കുട്ടിയുടെ ഭാവിയെ കരുതി കേസ് രമ്യതയിൽ പരിഹരിക്കാൻ ഇരുവരും തീരുമാനിച്ചു. അങ്ങനെ ഭർത്താവിനൊപ്പം മടങ്ങിപ്പോകാൻ സീമ തീരുമാനിച്ചു. കോടതിയുടെ നിർദ്ദേശ പ്രകാരം ആഴ്ചയെ തുല്യമായി രണ്ട് ഭാര്യമാർക്കുമായി നൽകിയിരിക്കുകയാണ് ഇപ്പോൾ ഭർത്താവ്. ഭാര്യമാര്‍ക്കായി രണ്ട് ഫ്ളാറ്റുകളും എടുത്തു. ആഴ്ചയുടെ ആദ്യത്തെ മൂന്ന് ദിവസം ഇയാൾ ആദ്യ ഭാര്യയ്ക്കും കുട്ടിക്കുമൊപ്പവും ജീവിക്കും. അടുത്ത മൂന്ന് ദിവസങ്ങൾ രണ്ടാം ഭാര്യയ്ക്കും കുഞ്ഞിനുമൊപ്പമാണ് കഴിയുക. ഞായറാഴ്ചകൾ ഇയാൾക്ക് സ്വന്തമായി എടുക്കാം.