രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച പ്രഗ്യാസിംഗ് താക്കൂറിനെതിരെ കോണ്‍ഗ്രസ് നേതാവ് ഷമ മുഹമ്മദ്. നാഥുറാം വിനായക് ഗോഡ്സെയെ ആരാധിക്കുന്ന പ്രഗ്യാസിംഗിന് രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കാന്‍ എന്താണ് അവകാശമെന്ന് ഷമ മുഹമ്മദ് ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രി എന്നാണ് പ്രഗ്യാസിംഗിനെതിരെ നടപടിയെടുക്കുകയെന്നും ഷമ ട്വീറ്റില്‍ ചോദിച്ചു
‘രാഹുല്‍ ഗാന്ധിക്കെതിരെ ഇത്തരം പ്രസ്താവനകള്‍ നടത്താന്‍ ഇവര്‍ക്ക് എങ്ങനെ ധൈര്യം വന്നു?
ഗാഡ്സെയെ ആരാധിക്കുന്ന തീവ്രവാദ മനോഭാവമാണ് പ്രഗ്യാസിംഗിന്റേത്. ഗോഡ്സെയെ ദേശഭക്തന് എന്നുവിളിച്ച അവരോട് പൊറുക്കില്ലെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകള്‍. അദ്ദേഹം എന്നാണ് പ്രഗ്യാസിംഗിനെതിരെ നടപടിയെടുക്കുക? ഷമ മുഹമ്മദ് ട്വീറ്റ് ചെയ്തു.
ലണ്ടനില്‍ നടന്ന പരിപാടിയില്‍ സംസാരിക്കവേ പ്രതിപക്ഷ നേതാക്കളുടെ മൈക്കുകള്‍ പലപ്പോഴും ലോക്സഭയില്‍ നിശബ്ദമാക്കപ്പെടുന്നുവെന്നും ഇന്ത്യന്‍ ജനാധിപത്യം ആക്രമിക്കപ്പെടുകയാണെന്നും
രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് രാഹുല്‍ രാഹുല്‍ ഗാന്ധിയെ രാജ്യത്ത് നിന്ന് പുറത്താക്കണമെന്നടക്കം പ്രഗ്യാ സിംഗ് പറഞ്ഞത്.
ഒരു വിദേശ വനിതയ്ക്ക് ജനിച്ച മകന് ഒരിക്കലും ഒരു ദേശസ്നേഹിയാകാന്‍ കഴിയില്ല. അത് രാഹുല്‍ ഗാന്ധി തെളിയിച്ചുവെന്നും പ്രഗ്യാസിംഗ് താക്കൂര്‍ വിമര്‍ശിച്ചിരുന്നു.