പെരുമ്പാവൂർ പ്ലൈവുഡ് കമ്പനിയിലെ പൊട്ടിത്തെറിയെ തുടർന്ന് കമ്പനിയുടെ പ്രവർത്തനം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്തിവയ്ക്കുവാൻ നോട്ടിസ്. കുന്നത്തുനാട് തഹസിൽദാരാണ് നോട്ടിസ് നൽകിയത്. കൂടുതൽ അന്വേഷണം നടത്തണമെന്ന് പൊലീസും ഫയർഫോഴ്സും അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ തഹസിൽദാർ കളക്ടർക്ക് റിപ്പോർട്ട് നൽകി
ഇന്ന് രാവിലെ പതിനൊന്നു മണിയോടെയായിരുന്നു അപകടം നടന്നത്. പ്ലൈവുഡ് നിർമ്മാണപ്രവർത്തനങ്ങൾക്കിടെ ബോയിലർ പൊട്ടി തെറിക്കുകയായിരുന്നു. ബോയിലർ പ്രവർത്തിപ്പിച്ചു കൊണ്ടിരുന്ന കെട്ടിടം ഭാഗിമായി തകർന്നു. പ്ലൈകോൺ എന്ന പ്ലൈവുഡ് ഫാക്ടറിയിലാണ് സംഭവം.
അപകടത്തിൽ ഒരാൾ മരിച്ചിരുന്നു. മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഒറീസ സ്വദേശി രതൻകുമാർ ആണ് മരിച്ചത്. പരിക്കേറ്റ മൂന്ന് പേരും ഇതര സംസ്ഥാന തൊഴിലാളികൾ ആണ്. ഇവരെ കൊലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതര മല്ല എന്ന് ആശുപത്രി അധികൃതർ അറിയിച്ചു.