കൊച്ചി: 90 കളില്‍ മലയാളത്തിലെ ആക്ഷന്‍ ഹീറോയായിരുന്നു ബാബു ആന്റണി. അന്നത്തെ ബാബു ആന്റണി ചിത്രങ്ങള്‍ ആക്ഷന്‍ കൊണ്ട് മലയാള സിനിമ പ്രേക്ഷകരെ കൊരിത്തരിപ്പിച്ചതാണ്. ഇപ്പോഴും സിനിമ രംഗത്ത് സജീവമായ ബാബു ആന്റണി ചില ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. മൂന്നാം മുറ എന്ന ആക്ഷന്‍ ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം ചെയ്ത സംഘടന രംഗത്തെക്കുറിച്ച് ബാബു ആന്റണി പറയുന്ന വീഡിയോ ഇപ്പോള്‍ വൈറലാകുകയാണ്.
ബാബു ആന്റണിയുടെ അര്‍പ്പണബോധത്തിനും, സംഘടന രംഗത്തെ സാഹസികതയെയുമാണ് ഈ വീഡിയോ കണ്ട പല ആരാധകരും പ്രശംസിക്കുന്നത്. ഞാനും മോഹന്‍ലാലും ഷൂട്ടിംഗിന്റെ ഇടവേളകളില്‍ ഒന്നിച്ച് എക്സൈസും വര്‍ക്ക് ഔട്ടും ഒക്കെ ചെയ്യുമായിരുന്നു. ചിത്രത്തിലെ ഒരു സംഘടന രംഗം ഉണ്ടായിരുന്നു. അതില്‍ മോഹന്‍ലാല്‍ എന്നെ എടുത്തുയര്‍ത്തി ഒരു ഗ്ലാസ് മേശയില്‍ അടിക്കുന്നതായിരുന്നു. ഡ്യൂപ്പില്ലാത്ത രംഗമായിരുന്നു ഇത്. മോഹന്‍ലാല്‍ എന്നെ എടുത്തുയര്‍ത്തുന്ന പോലെ കാണിക്കും ഞാന്‍ ഗ്ലാസിലേക്ക് ചാടണം അങ്ങനെയായിരുന്നു സീന്‍.
ഒരു പ്രത്യേക മൂവ്മെന്റായിരുന്നു അത്. അതില്‍ ടൈമിംഗ് വളരെ പ്രധാനപ്പെട്ടതായിരുന്നു. ദൈവമേ ഒന്നും വരുത്തല്ലേ എന്ന് പ്രാര്‍ത്ഥിച്ചതിനുശേഷമാണ് മോഹന്‍ലാല്‍ ആ രംഗത്തില്‍ അഭിനയിച്ചത്. എന്റെ കൈയ്യൊക്കെ മുറിഞ്ഞു. പലയിടത്തും ഗ്ലാസ് കയറി അവിടുന്ന് പിന്നെ ആശുപത്രിയില്‍ പോയി.
ശരിക്കും മലക്കം മറിയുമ്പോള്‍ തലകുത്തിയാണ് വീഴുന്നതെങ്കില്‍ അത് അപകടമാണ്. കാല് കുത്തിയാണ് വീഴുന്നതെങ്കിലും അപകടമായെനെ. ശരിക്കും ബാക്ക് ആണ് ആദ്യം ടെച്ച് ചെയ്യേണ്ടത്. ഡ്യൂപ്പ് ഇടാന്‍ താല്‍പ്പര്യമില്ലാത്തതിനാലാണ് ഇതൊക്കെ ചെയ്തത് എന്നും ബാബു ആന്റണി ഒരു അഭിമുഖത്തില്‍ പറഞ്ഞു.
എസ്.എൻ. സ്വാമിയുടെ തിരക്കഥയിൽ കെ. മധു സംവിധാനം ചെയ്ത് 1988-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് മൂന്നാംമുറ. മോഹൻലാൽ, ലാലു അലക്സ്, രേവതി എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. ഒരു സംഘം തീവ്രവാദികള്‍ ഒരു കേന്ദ്രമന്ത്രിയെയും സംഘത്തെയും തട്ടിക്കൊണ്ടു പോകുന്നതും അവരെ രക്ഷിക്കാന്‍ അലി ഇമ്രാൻ എന്ന മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന മുന്‍ പൊലീസ് ഓഫീസറുടെ സാഹസികമായ കമാന്റോ ഓപ്പറേഷനുമാണ് മൂന്നാംമുറയുടെ കഥ. ഇതില്‍ തീവ്രവാദി സംഘത്തിലെ അംഗമാണ് ബാബു ആന്റണി.