വനിതാ ഡോക്ടറെ പീഡിപ്പിച്ച് സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിൽ നേഴ്സ് പിടിയിൽ. തൃശൂർ സ്വദേശി നിഷാം ബാബുവിനെയാണ് കോഴിക്കോട് കസബ പോലീസ് അറസ്റ്റ് ചെയ്തത്. ജോലി വാഗ്ദാനം ചെയ്തും ഭീഷണിപ്പെടുത്തിയും പല തവണ പീഡിപ്പിച്ചുവെന്നാണ് പരാതി.
മൈസൂരിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന മലയാളിയായ വനിതാ ഡോക്ടറുടെ പരാതിയിലാണ് അറസ്റ്റ്. ഡോക്ടറും നേഴ്സായ നിഷാമും മൈസൂരിലെ ആശുപത്രിയിൽ ഒരുമിച്ച് ജോലി ചെയ്തിരുന്നു. കോയമ്പത്തൂരിൽ മറ്റൊരു ജോലി വാഗ്ദാനം ചെയ്ത് വനിതാ ഡോക്ടറെ കോഴിക്കോടെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു
ഇക്കഴിഞ്ഞ ഡിസംമ്പറിലായിരുന്നു ആദ്യ സംഭവം. നഗ്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡനം തുടർന്നു. ശല്യം തുടർന്നതോടെ ഡോക്ടർ നിഷാമിൻറെ ഫോൺ നമ്പർ ബ്ലോക്ക് ചെയ്തു.
ഇതോടെ പ്രതി ഡോക്ടറുടെ സ്വകാര്യ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചെന്നും പൊലീസ് പറഞ്ഞു. ഇതോടെയാണ് ഡോക്ടർ കസബ പൊലീസിൽ പരാതി നൽകിയത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ കോഴിക്കോട് വെച്ച് പ്രതി നിഷാമിനെ പിടികൂടുകയായിരുന്നു.