കത്തിയുമായി അർദ്ധനഗ്നയായി നടുറോട്ടിൽ ഇറങ്ങി സ്ത്രീയുടെ അഭ്യാസപ്രകടനം. മിഷിഗണിൽ ആണ് സംഭവം. ഒടുവിൽ പൊലീസ് സ്ത്രീയെ അറസ്റ്റ് ചെയ്തെങ്കിലും കുറച്ചൊന്നുമല്ല ഇവർ പൊലീസിനെ വെള്ളം കുടിപ്പിച്ചത്. കത്തിയുമായി ഭീഷണി മുഴക്കി സ്ത്രീ നിന്ന റോഡ് വഴിയുള്ള ഗതാഗതം താൽക്കാലികമായി നിർത്തിവച്ചതിനുശേഷം ആണ് പൊലീസ് ഇവരെ പിടികൂടിയത്.
ഡെട്രോയിറ്റിലെ ഒരു ഫ്രീവേയിൽ ആണ് അതുവഴി വന്ന ആളുകൾക്ക് നേരെ ഭീഷണി മുഴക്കിക്കൊണ്ട് യുവതി അക്രമം അഴിച്ചുവിട്ടത്. ഫെബ്രുവരി 25 -നാണ് സംഭവം. ഒരു ഷർട്ടും കോട്ടും മാത്രമായിരുന്നു ഇവർ ധരിച്ചിരുന്നത്. അരക്ക് കീഴ്പ്പോട്ട് വസ്ത്രങ്ങൾ ഒന്നും ധരിക്കാതെ റോഡിലെത്തിയ സ്ത്രീ പെട്ടെന്ന് തന്റെ കോട്ടിന്റെ പോക്കറ്റിനുള്ളിൽ സൂക്ഷിച്ചിരുന്ന കത്തി പുറത്തെടുക്കുകയായിരുന്നു. തുടർന്ന് അതുവഴി വന്ന വാഹനങ്ങൾക്ക് നേരെ കത്തിവീശി ഇവർ ഭീഷണി മുഴക്കി. യുവതി കൂടുതൽ കൂടുതൽ അക്രമാസക്ത ആയതോടെ പൊലീസ് ഇവരെ പിടികൂടാൻ പലതരത്തിൽ ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവിൽ ഇതുവരെയുള്ള ഗതാഗതം അല്പസമയത്തേക്ക് പൂർണമായും അടച്ചതിനു ശേഷം ഇവരെ പിടികൂടുന്നതിനുള്ള ശ്രമങ്ങൾ നടത്തുകയായിരുന്നു.
യുവതി ഒട്ടും പ്രതീക്ഷിക്കാത്ത സമയത്ത് റോഡിന് ഇരുവശങ്ങളിൽ നിന്നും വാഹനങ്ങളിൽ എത്തിയ പൊലീസ് ഇവരെ വളയുകയായിരുന്നു. പിടിയിലായ യുവതിയുടെ മാനസികനില പരിശോധിക്കുന്നതിനായി ഇവരെ വിദഗ്ധ ചികിത്സയ്ക്കായി മാറ്റി. എന്തുകൊണ്ട് ആണ് ഇവർ ഇത്തരത്തിൽ ഒരു പ്രവൃത്തി ചെയ്തത് എന്ന കാര്യം വ്യക്തമല്ല. അറസ്റ്റിലാകുന്നതിനു മുൻപ് യുവതി കത്തി താഴെ ഇടുന്നത് പൊലീസ് പുറത്തുവിട്ട വീഡിയോയിൽ കാണാം. ഏതായാലും ഇവരുടെ വൈദ്യ പരിശോധനാ ഫലം വന്നതിനു ശേഷം മാത്രമേ പൊലീസ് തുടർനടപടികളുമായി മുന്നോട്ടു പോവുകയുള്ളൂ.