യൂത്ത് ലീഗ് പ്രതിഷേധാഗ്നി സംഘടിപ്പിച്ചു
ഇരിട്ടി : മുസ്ലിം യൂത്ത് ലീഗ് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കൊണ്ട് ഇരിട്ടിയിൽ പ്രതിഷേധാഗ്നി സംഘടിപ്പിച്ചു.
മുസ്ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ലാ പ്രസിഡന്റ് നസീർ നല്ലൂർ ഉദ്ഘാടനം നിർവഹിച്ചു. പേരാവൂർ നിയോജകമണ്ഡലം പ്രസിഡന്റ് ഫവാസ് പുന്നാട് അധ്യക്ഷത വഹിച്ചു
രാഹുൽ ഗാന്ധിയുടെ പാർലമെന്റ് അംഗത്വ സ്ഥാനം അയോഗമാക്കിയ നടപടി ജനാധിപത്യത്തിന് നേരെയുള്ള കടന്നുകയറ്റവും സംഘപരിവാർ അജണ്ടയുടെ ഭാഗമാണെന്നും നസീർ നല്ലൂർ അഭിപ്രായപ്പെട്ടു.
മുസ്ലിം ലീഗ് കണ്ണൂർ ജില്ല വൈസ് പ്രസിഡണ്ട് ഇബ്രാഹിം മുണ്ടേരി ജനറൽ സെക്രട്ടറി ഒബാൻ ഹംസ, എം കെ ഹാരിസ് എം കെ മുഹമ്മദ്, സി ഹാരിസ്, കെവി റഷീദ്, സിറാജ് പൂക്കോത്ത്, ഇജാസ് ആറളം, കെപി റംഷാദ് എന്നിവർ സംസാരിച്ചു
അജ്മൽ ആറളം, പിസി ഷംനാസ്, ഷഹീർ കീഴ്പ്പള്ളി, പികെ അബ്ദുൽ ഖാദർ, റഹ്മാൻ കേളകം, ഷഫീഖ് പേരാവൂർ, കെ.വി ഫാസിൽ, ഖാലിദ് തിട്ടയിൽ, ഇകെ സവാദ്, സി എം ഷാകിർ, കെവി റഹൂഫ്, അസ്ലം മുഴക്കുന്ന്, റഫീഖ് വള്ളിത്തോട്, സി എസ് ഷുഹൈബ് കേളകം എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.