ഭാഗവത സപ്താഹം
11 ന് സമാപിക്കും
പയ്യാവൂർ: എള്ളരിഞ്ഞി ഊർപ്പഴശ്ശി വേട്ടയ്ക്കൊരുമകൻ ക്ഷേത്രത്തിൽ നടന്നുവരുന്ന ഭാഗവത സപ്താഹ യജ്ഞം ചൊവ്വാഴ്ച ഉച്ചയ്ക്ക് അവഭൃത
സ്നാനത്തോടെ സമാപിക്കും.അഡ്വ.വി.എം. കൃഷ്ണകുമാർ ആണ് യജ്ഞാചാര്യൻ.
എസ്.കെ. സുധാകരൻ, എസ്.കെ.രാജേഷ് എന്നിവരാണ് സഹ യജ്ഞാചാര്യന്മാർ.