ലോകത്തിന്റെ ഏറ്റവും വിലപിടിച്ച ബർഗർ, കോഫി, ഫ്രഞ്ച് ഫ്രൈസ് എന്നിവയ്ക്ക് ശേഷം സോഷ്യൽ മീഡിയ ഞെട്ടിയിരിക്കുന്നത് ലോകത്തിലെ ഏറ്റവും വിലപിടിച്ച സാൻഡ്വിച്ചിന്റെ വില കേട്ടാണ്. എത്രയാണെന്നല്ലേ? ഒരു സാൻഡ്വിച്ചിന്റെ വില 17000 രൂപ. ന്യൂയോർക്കിലെ സെറൻഡിപിറ്റി 3 എന്നറിയപ്പെടുന്ന ഭക്ഷണശാലയാണ് ഈ സാൻഡ്വിച്ച് അവതരിപ്പിച്ചിരിക്കുന്നത്. 214 ഡോളർ അതായത് ഏകദേശം 17000 രൂപയ്ക്കാണ് ഈ സാൻഡ്വിച്ച് വിൽക്കുന്നത്.
ഏറ്റവും വില കൂടിയ സാന്‍വിച്ചിനുള്ള ഗിന്നസ് റെക്കോര്‍ഡും ഈ റസ്റ്ററന്റ് സ്വന്തമാക്കിയിരിക്കുകയാണ്. ദി ക്വിന്റെസന്‍ഷ്യല്‍ ഗ്രില്‍ഡ് ചീസ് സാന്‍വിച്ച് എന്നാണ് ഇതിന്റെ പേര്. ഏപ്രില്‍ 12ന് ദേശീയ ഗ്രില്‍ഡ് ചീസ് ദിനത്തോടനുബന്ധിച്ചാണ് ഈ സാന്‍വിച്ച് ഭക്ഷണപ്രേമികള്‍ക്കായി ഒരുക്കുന്നത്.
അതുകൊണ്ട് തന്നെ ഈ സാൻഡ്വിച്ച് ഇപ്പോഴും ലഭ്യമല്ല. മെയ്, ജൂണ്‍ കാലഘട്ടത്തില്‍ മാത്രം പാലുല്‍പാദിക്കുന്ന ഇറ്റലിയിലെ ഒരു തരം പശുവിന്റെ പാലില്‍ നിന്നുമുണ്ടാക്കിയ ചീസാണ് സാന്‍വിച്ചിനായി ഉപയോഗിക്കുന്നത്. അതാണ് ഉയര്‍ന്ന വിലയ്ക്കുള്ള ഒന്നാമത്തെ കാരണം. ലോകത്തിൽ ആകെ 25,000 മാത്രം ഈ പശുക്കൾ വരുന്നുള്ളു.
23 k ഭക്ഷ്യയോഗ്യമായ സ്വർണതരികൾ കൊണ്ട് ടോസ്റ്റ് ചെയ്തെടുക്കുന്ന സാൻവിച്ചിന്റെ അരികുകൾ അലങ്കരിച്ചിരിക്കുകയാണ്. ഷെൽ ഫിഷ് ചേർത്തു തയാറാക്കുന്ന ഡിപ്പിങ് സോസും ലോകപ്രസിദ്ധമായ ഇറ്റാലിയൻ തക്കാളിയും ഇതിനൊപ്പമുണ്ട്. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് സാൻഡ്വിച്ചിന്റെ ചിത്രം ഇതിനോടകം തന്നെ വൈറലാണ്.