ഉളിക്കൽ :ഉളിക്കൽ ഗ്രാമപഞ്ചായത്ത് 2022 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വനിതകൾക്ക് തയ്യൽ മെഷീൻ വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.പി സി ഷാജി ഉദ്ഘാടനം ചെയ്തു. 65 ഓളം വനിതകൾക്ക് സഹായകരമാകുന്ന ഈ പദ്ധതിക്കായി 6 ലക്ഷത്തോളം രൂപയാണ് പഞ്ചായത്ത് ചെലവഴിച്ചത്. പ്രസ്തുത ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ആയിഷ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. വി. ഇ. ഒ ശ്രീ വിഷ്ണു സ്വാഗതം പറഞ്ഞ ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ OV ഷാജു , ക്ഷമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഇന്ദിര പുരുഷോത്തമൻ,വാർഡ് മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്തു.ഗ്രാമപഞ്ചായത്ത് സെക്രട്ടറിഉണ്ണികൃഷ്ണൻ ടി എംചടങ്ങിന് നന്ദി രേഖപ്പെടുത്തി.